റെക്കോഡുകളുമായി കെ.എം.മാണി
തിരുവനന്തപുരം: ഒരിക്കല്‍ കൂടി മന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ കെ.എം.മാണിക്ക് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തെ റെക്കോഡുകളാണുള്ളത്.
എട്ട് തവണ ബജറ്റ് അവതരിപ്പിക്കാന്‍ അവസരം കിട്ടിയ ഏകമന്ത്രിയെന്ന നിലയില്‍ സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ സ്ഥാനം നേടിയ മന്ത്രിയാണ് കെ.എം.മാണി. തുടര്‍ച്ചയായി പത്താം തവണ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ച ഏകവ്യക്തി എന്ന സ്ഥാനവും മാണിക്ക് തന്നെ. പാലാ മണ്ഡലത്തില്‍ നിന്നാണ് തുടര്‍ച്ചയായി പത്താമത്തെ വിജയം മാണി നേടിയത്.
15 വര്‍ഷക്കാലം മന്ത്രിസ്ഥാനത്തിരുന്നിട്ടുള്ള മാണി 1975ലാണ് ആദ്യമായി മന്ത്രിയാവുന്നത്. 1965ല്‍ ആദ്യമായി നിയമസഭയിലെത്തി.
അറുപത്തെട്ടുകാരനായ മാണി നല്ല ഭരണതന്ത്രജ്ഞന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിട്ടുണ്ട്. ധനകാര്യം, വൈദ്യുതി, നിയമം, ജലസേചനം, നിയമം, റവന്യൂ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മാണി നല്ലൊരു നിയമജ്ഞന്‍ എന്ന നിലയിലും പേരെടുത്തിട്ടുണ്ട്.












Click it and Unblock the Notifications