കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: കെ. മുരളീധരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു.എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദും ട്രഷറര്‍ മോത്തിലാല്‍ വോറയും മെയ് 17 വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇതറിയിച്ചത്.
മുരളി തന്റെ കഴിവുകള്‍ മുഴുവന്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുമെന്ന് ഗുലാം നബി ആസാദ് പ്രത്യാശിച്ചു. പുതിയ സമിതിയിയെയും ഭാരവാഹികളെയും പിന്നീട് തീരുമാനിക്കുമെന്ന് ഗുലാം നബി അറിയിച്ചു.
താല്‍ക്കാലിക കെപിസിസി പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ള മെയ് 16 ബുധനാഴ്ച രാജി വച്ചിരുന്നു.












Click it and Unblock the Notifications