ആന്റണി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: എ. കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള എട്ടംഗ മന്ത്രിസഭ മെയ് 17 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാവിലെ 10. 45നാണ് ചടങ്ങ് ആരംഭിച്ചത്. മുഖ്യമന്ത്രിയായി ആന്റണിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാങ്് ആന്റണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, കെ. ആര്. ഗൗരിയമ്മ, ടി. എം. ജേക്കബ്, ബാബു ദിവാകരന്, കെ. ബി. ഗണേശ്കുമാര്‍, എം. വി. രാഘവന് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
രാജ്ഭവനില്‍ ഒരുക്കിയ കൂറ്റന്‍ പന്തലില്‍ സുസ്മേരവദനനായി തൊഴുകൈയോടെ ആന്റണി പ്രവേശിച്ചപ്പോള്‍ മുദ്രാവാക്യം വിളികളും കരഘോഷവും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി. അനുയായികളെയും സദസിനെയും നോക്കി കൈവീശി അഭിവാദനങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് ആന്റണി സത്യവാചകം ചൊല്ലാന്‍ തുടങ്ങിയത്.
കുഞ്ഞാലിക്കുട്ടി അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ആന്റണിയും ബാബു ദിവാകരനും എം. വി. രാഘവനും ഗൗരിയമ്മയും ദൃഢപ്രതിജ്ഞ ചെയ്തപ്പോള്‍ മറ്റ് നേതാക്കള്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ എടുത്തത്.
സത്യപ്രതിജ്ഞ ചെയ്യാനെത്തിയ കെ. എം. മാണിക്ക് സത്യവാചകത്തിന്റെ ഇംഗ്ലീഷ് കോപ്പി ഗവര്‍ണര്‍ നല്‍കിയത് ആശയക്കുഴപ്പത്തിനിടയാക്കി. ഞാന്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തുകൊള്ളം എന്ന് പറഞ്ഞ് ചിരിച്ച ശേഷം മാണി സത്യപ്രതിജ്ഞ ചെയ്തു.
വലതുകൈയില്‍ പ്ലാസ്ററുമിട്ടാണ് ടി. എം. ജേക്കബ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. പിറവത്ത് നടന്ന അക്രമത്തില്‍ ജേക്കബിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു.
സത്യപ്രതിജ്ഞ ചെയ്യാനായി ഓരോ നേതാക്കളും എത്തുമ്പോള്‍ അനുയായികള്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. കൃത്യം 10. 45ന് തുടങ്ങിയ ചടങ്ങ് 11. 15ന് അവസാനിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications