ജേക്കബ് ഒപ്പുവെച്ചത് വിരലടയാളം കൊണ്ട്
തിരുവനന്തപുരം: മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന രേഖയില്‍ വലതുകൈക്ക് മുറിവേറ്റ ടി.എം.ജേക്കബിന് പേന കൊണ്ട് ഒപ്പുവെക്കാനായില്ല. പകരം അദ്ദേഹം വിരലടയാാളം പതിപ്പിക്കുകയാണ് ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രി സ്ഥാനമേല്‍ക്കുന്നതു സംബന്ധിച്ച രേഖയില്‍ വിരലടയാളം പതിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം സിപിഎമ്മുകാരെന്ന് ആരോപിക്കപ്പെടുന്ന ഒരു കൂട്ടം പേര്‍ പിറവത്ത് വെച്ച് നടത്തിയ ആക്രമണത്തിലാണ് ജേക്കബിന്റെ വലതുകൈക്ക് സാരമായ പരിക്കേറ്റത്. വലതുകൈക്ക് ബാന്‍ഡേജിട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് രണ്ടു ദിവസം മുമ്പും സിപിഎമ്മുകാര്‍ തന്നെ ആക്രമിച്ചുവെന്ന് ജേക്കബ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications