കുരങ്ങുമനുഷ്യന്റെ ആക്രമണം: ഒരു മരണം കൂടി
ദില്ലി: കുരങ്ങുമനുഷ്യന്റെ ആക്രമണത്തില്‍ മൂന്നാമതൊരാള്‍ കൂടി മരിച്ചു. ദില്ലിയിലെ സാധാരമക്കാരില്‍ ഭീതി വളര്‍ത്തിയിരിക്കുന്ന കുരങ്ങുമനുഷ്യനില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് മൂന്നാമത്തെ മരണവും സംഭവിച്ചത്.
ശരക്പൂറിലെ പത്തൊമ്പതുകാനായ രാംപ്രകാശാണ് ബുധനാഴ്ച രാത്രിയില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചത്. തന്റ വസ്ത്രത്തില്‍ ആരോ പിടിച്ചുവലിക്കുന്നു എന്ന് തോന്നിതിനെ തുടര്‍ന്ന് വെപ്രാളത്തില്‍ ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിലാണ് രാംപ്രകാശ് ടെറസില്‍ നിന്ന് താഴെ വീണത്.
ദില്ലയിലെ ജനങ്ങള്‍ക്കിടയില്‍ കുരങ്ങുമനുഷ്യന്‍എന്ന ദുരൂഹജീവി ഒരാഴ്ചയോളമായി ഭീതി പടര്‍ത്തിയിരിക്കുകയാണ്. അവിശ്വസനീയമായ കഥകളാണ് കുരങ്ങുമനുഷ്യനെ കുറിച്ച് പ്രചരിച്ചിരിക്കുന്നത്. ഈ ദുരൂഹജീവിയെ പിടിക്കാന്‍ പലയിടത്തും ജനങ്ങള്‍ ആയുധങ്ങളുമായി രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയാണ്.
അതേ സമയം ഭീതി വളര്‍ത്തുന്ന ഈ ജീവിയെ കുറിച്ച് പൊലീസിന് യാതൊരു വിവരവും ഇതേ വരെ കിട്ടിയിട്ടില്ല. മൂവായിരത്തോളം പൊലീസുകാരെയാണ് കുരങ്ങുമനുഷ്യനെ പിടിക്കാനായി കിഴക്കന്‍ ദില്ലിയില്‍ നിയോഗിച്ചിരിക്കുന്നത്. ജീവിയെ പിടിക്കുന്നവര്‍ക്ക് അയ്യായിരം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications