ഗ്രൂപ്പ് വഴക്ക് ഒരു സുപ്രഭാതത്തില്‍ തീരില്ല: മുരളി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഉള്ള ഗ്രൂപ്പുവഴക്ക് ഒരു സുപ്രഭാതത്തില്‍ അസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ പറഞ്ഞു. എന്നാല്‍ സംഘടനയ്ക്കുള്ളില്‍ കഴിയുന്നിടത്തോളം ഒരുമ ഉണ്ടാക്കാന്‍ പ്രയത്നിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെയ് 18 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഗ്രൂപ്പിസം ഒരു യാഥാര്‍ത്ഥ്യമാണ്. തമ്മില്‍തമ്മിലുള്ളതര്‍ക്കം അവസാനിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം, മുരളീധരന്‍ വ്യക്തമാക്കി. തനിക്ക് ഗ്രൂപ്പുണ്ടെന്നും എന്നാല്‍ കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ എല്ലാ ഗ്രൂപ്പുകളുടെയും അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടായിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കെ. മുരളീധരന്‍ ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനമായിരുന്നു ഇത്. മെയ് 17 വ്യാഴാഴ്ചയാണ് മുരളീധരനെ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി കെപിസിസി പ്രസിഡണ്ടായി കെ. മുരളീധരനെ നിയോഗിച്ചത്.
മന്ത്രിസഭാവിപുലീകരണം കഴിഞ്ഞാലുടന്‍ കെപിസിസിയില്‍ പുനസംഘടനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഒമ്പത് സ്ഥാനങ്ങളാണുള്ളത്. ഇതില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി മാത്രമേ സത്യപ്രതിജ്ഞി ചെയ്തിട്ടുള്ളൂ. ബാക്കിയുള്ള കോണ്‍ഗ്രസ് മന്ത്രിമാരെ പെട്ടെന്നു തന്നെ തിരഞ്ഞെടുക്കുമെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞു.
എന്നാല്‍ മന്ത്രിസഭയിലേക്ക് താന്‍ ആരെയും നിര്‍ദ്ദേശിക്കുയില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെയും മുതിര്‍ന്ന നേതാക്കളുടെയും അംഗീകാരത്തോടെ മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications