ഒന്നാം റാങ്കുകാരികള്‍ പഠിച്ചത് ഒരേ സ്കൂളില്‍
തിരുവനന്തപുരം: ഒന്നാം റാങ്ക് പങ്കിട്ട മാലിനി ഗോപാലും ഹൃദ്യ എസ്.ശേഖറും പഠിച്ചത് ഒരേ സ്കൂളില്‍. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് ഹൈസ്കൂളിലാണ് ഇരുവരും പഠിച്ചത്. എസ്എസ്എല്‍സി പരീക്ഷയുടെ ചരിത്രത്തില്‍ ഇത് അപൂര്‍വതയാണ്.
രണ്ടാം റാങ്ക് നേടിയ ഡര്‍ലിന്‍ തോമസും മൂന്നാം റാങ്ക് നേടിയ മെറിന്‍കുര്യനും ഒരേ സ്കൂളില്‍ തന്നെയാണ് പഠിച്ചത്. തൃശ്ശൂര്‍ എസ്എച്ച്സിജ-ിഎച്ച്എസ്സിലെ വിദ്യാര്‍ഥികളാണ് അവര്‍.
ഒന്നാം റാങ്ക് നേടിയ മാലിനി ഗോപാലിന് ഡോക്ടറാകാനാണ് ആഗ്രഹം. കവിതയും സാഹിത്യവുമൊക്കെ മാലിനിയുടെ പ്രിയപ്പെട്ടതാണെങ്കിലും മെഡിസിന് ചേരാനാണ് മാലിനി തീരുമാനിച്ചിരിക്കുന്നത്. ഹൃദ്യ എസ്.ശേഖറിന്റെ ആഗ്രഹം എഞ്ചിനീയറാകാനാണ്.












Click it and Unblock the Notifications