Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി: ഹൃദ്യയ്ക്കും മാലിനിക്കും ഒന്നാംറാങ്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് സ്കൂളിലെ രണ്ട് പെണ്‍കുട്ടികള്‍ ഒന്നാം റാങ്ക് പങ്കിട്ടു. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി ഹൃദ്യ എസ്. ശേഖരും തിരുവനന്തപുരം പേട്ട സ്വദേശി മാലിനി ഗോപാലുമാണ് 587 മാര്‍ക്ക് നേടി ഒന്നാം റാങ്ക് വീതിച്ചെടുത്തത്.

ആദ്യ മൂന്നു റാങ്കുകള്‍ക്ക് എട്ട് അവകാശികളാണുള്ളത്. ഒന്നും രണ്ടും റാങ്കുകള്‍ രണ്ടു പേരും മൂന്നാം റാങ്ക് നാലു പേരും പങ്കിട്ടു. കോട്ടയം ശ്രീ വിദ്യാധിരാജ വിദ്യാഭവനിലെ ടി. ആഷിഷും തൃശൂര്‍ എസ്എഹ്സിജിഎച്ച്എസിലെ ഡര്‍ലിന്‍ തോമസും രണ്ടാംറാങ്കുകളുടെ അവകാശികളായി. 586 മാര്‍ക്ക്.

584 മാര്‍ക്ക് നേടിയ നാലു പേര്‍ മൂന്നാംറാങ്ക് നേടി. തൃക്കാക്കര സെയിന്റ് ജേ-ാസഫ്സ് ഇ.എം.എച്ച്.എസിലെ എം.ഗീതാഞ്ജലി, ജേ-്യാത്സ്ന യശോധരന്‍, കോട്ടയം ഗിരിദീപം ബെഥനി ഹൈസ്കൂളിലെ കാവേരി കൃഷ്ണന്‍, തൃശ്ശൂര്‍ എസ്എച്ച്സിജ-ിഎച്ച്എസ്സിലെ മെറിന്‍ കുര്യന്‍ എന്നിവരാണിവര്‍.

ഒന്നാം റാങ്ക് നേടിയ ഹൃദ്യ തിരുവനന്തപുരം അമ്പലമുക്ക് എന്‍സിസി റോഡില്‍ സൗഹൃദത്തില്‍ എസ്. സോമശേഖരപിള്ളയുടെയും എ.എസ്. ചിന്നമ്മയുടെ മകളാണ്. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്കില്‍ പി.ആര്‍. ഗോപാലകൃഷ്ണന്റെയും എസ്. ചാന്ദിനിയുടെ മകളാണ് ഒന്നാം റാങ്ക് പങ്കിട്ട മാലിനി ഗോപാല്‍.

ആദ്യ മൂന്നു റാങ്കുകളിലെ ഏക ആണ്‍കുട്ടിയായ രണ്ടാം റാങ്കുകാരന്‍ ടി. ആഷിഷ് കോട്ടയത്തെ ഗാന്ധിനഗറിലെ സൗപര്‍ണികയില്‍ എന്‍. തുളസധരന്റെയും ഇ.വി. സുഗുണാദേവിയുടെയും മകനാണ്. തൃശൂര്‍ പെരുങ്ങാവ് റോസ് ഗാര്‍ഡന്‍സിലെ പാറേക്കാട്ടില്‍വീട്ടില്‍ പി.ഡി. തോമസിന്റെയും റോസിലിയുടെ മകളാണ് രണ്ടാം റാങ്ക് പങ്കിട്ട ഡര്‍ലിന്‍ തോമസ്.

മൂന്നാം റാങ്കുകാരി എം. ഗീതാഞ്ജലി കളമശേരി ഇന്‍ഡാല്‍ ക്വാര്‍ട്ടേഴ്സിലെ ടി.എ. മുരളീധരന്റെയും കൃഷ്ണകുമാരിയുടെയും മകളാണ്. ആലുവ തോട്ടയ്ക്കാട്ടുകര ഡിസിഡിഎ കോളനിയിലെ ശിവരഞ്ജിനിയില്‍ ഇ.പി. യശോധരന്റെയും ഡോ. സുഗുണ യശോധരന്റെയും മകളാണ് മൂന്നാം റാങ്ക് പങ്കിട്ട ജ്യോത്സന യശോധരന്‍. കോട്ടയം കുമാരനല്ലൂരിലെ സോപാനത്തില്‍ ബി. ഉണ്ണിക്കൃഷ്ണന്റെയും പ്രസന്നകുമാരിയുടെയും മകളാണ് മറ്റൊരു മൂന്നാംറാങ്കുകാരിയായ കാവേരി കൃഷ്ണന്‍. മൂന്നാം റാങ്കിന്റെ നാലാമത്തെ അവകാശിയായ മെറിന്‍ കുര്യന്‍ തൃശൂര്‍ പെരിങ്ങാവ് ഗാന്ധിനഗറിലെ കെ.പി. കുര്യന്റെയും സി.സി. അന്നമ്മയുടെ മകളാണ്.

56.8 ശതമാനം വിജയം

ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 56.18 ശതമാനം പേര്‍ വിജയിച്ചു. ആകെ 5,68,048 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയവരില്‍ 3,12,972 പേരാണ് വിജയം കൈവരിച്ചത്. സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 4,55,098 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 2,55,854 പേര്‍ വിജയിച്ചു - 56.22 ശതമാനം വിജയം. പ്രൈവറ്റായി പരീക്ഷയെഴുതിയ 1,02,012 പേരില്‍ 49,058 പേരും കമ്പാര്‍ട്ട്മെന്‍് വിഭാഗത്തില്‍ 10,971 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 7,183 പേരും വിജയിച്ചു. വിജയശതമാനം യഥാക്രമം 48.1, 65.47.

21,549 പേര്‍ക്ക് ഡിസ്റിംഗ്ഷനുണ്ട്. 63,561 പേര്‍ക്ക് ഫസ്റ് ക്ലാസും, 53,261 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു.

233 സ്കൂളുകള്‍ക്ക് നൂറുമേനി

പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിപ്പിക്കാന്‍ ഇത്തവണ 233 സ്കൂളുകള്‍ക്ക് കഴിഞ്ഞു. ഇതില്‍ 11 സര്‍ക്കാര്‍ സ്കൂളുകളും 135 എയിഡഡ് സ്കൂളുകളും ഉള്‍പ്പെടും. ശേഷിച്ചവ അണ്‍ എയിഡഡ് സ്കൂളുകളാണ്. കഴിഞ്ഞവര്‍ഷം 215 സ്കൂളുകളാണ് നൂറുമേനി കൊയ്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+