കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വകുപ്പ്: യുഡിഎഫ് ചര്‍ച്ച പൂര്‍ത്തിയായില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചുള്ള യുഡിഎഫ് ഘടകക്ഷിനേതാക്കളുടെ ചര്‍ച്ച തുടരുകയാണ്. ചില വകുപ്പുകളെ കുറിച്ച് ഇതേ വരെ തീരുമാനമായിട്ടില്ല.

ടി.എം.ജേക്കബിന് ജലസേചന വകുപ്പ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. പക്ഷേ സാംസ്കാരിക വകുപ്പ് കൂടി വേണമെന്ന നിര്‍ബന്ധത്തിലാണ് ജേക്കബ്. അതേ സമയം സാംസ്കാരികവകുപ്പ് മറ്റു കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ധനകാര്യവകുപ്പ് വേണമെന്ന് കെ.എം.മാണിക്കുണ്ട്. എട്ട് തവണ ബജറ്റ് അവതിപ്പിച്ച മന്ത്രി എന്ന റെക്കോഡുള്ള മാണിക്ക് ധനവകുപ്പിനോട് പ്രത്യേക താത്പര്യമുണ്ട്. റവന്യൂ, നിയമവകുപ്പുകള്‍ മാണി ഗ്രൂപ്പിന് നല്‍കാമെന്ന കാര്യത്തില്‍ ധാരണയായിക്കഴിഞ്ഞു.

വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളാണ് ലീഗിന് നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് ബാആര്‍എസ്പി (ബി) ഘടകകക്ഷി നേതാവ് ബാബു ദിവാകരന് നല്‍കാമെന്നാണ് ആദ്യം ധാരണയായതെങ്കിലും ലീഗ് അവകാശവാദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആ വകുപ്പ് അവര്‍ക്ക് നല്‍കുകയായിരുന്നു. ബാബു ദിവാകരന് തൊഴില്‍ വകുപ്പ് നല്‍കും.

എം.വി.രാഘവന് സഹകരണവും കെ.ബി.ഗണേഷ്കുമാറിന് ഗതാഗതവും നല്‍കുന്നതിനെ കുറിച്ചും തീരുമാനമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X