Get Updates
Get notified of breaking news, exclusive insights, and must-see stories!

എയ്ഡ്സ് രോഗികളില്‍ 10 ശതമാനവും ഇന്ത്യയില്‍

ബാംഗ്ലൂര്‍: ലോകത്താകമാനമുള്ള എയ്ഡ്സ് രോഗികളില്‍ പത്ത് ശതമാനവും ഇന്ത്യയില്‍. ലോകത്ത് എയ്ഡ്സ് രോഗികളായുള്ള 4 കോടി പേരില്‍ 40 ലക്ഷം പേരും ഇന്ത്യയിലാണ്.

ഇന്ത്യയിലെ എയ്ഡ്സ് രോഗികളില്‍ 87 ശതമാനവും 15നും 44നും വയസിനിടയിലുള്ളവരാണ്. 3.6 ശതമാനം പേര്‍ 4 വയസിന് താഴെയുള്ളവരും 9.4 ശതമാനം പേര്‍ 45 വയസിനു മുകളിലുള്ളവരുമാണ്.

20,304 എയ്ഡ്സ് രോഗികളില്‍ 77 ശതമാനവും പുരുഷന്മാരാണ്. അതായത് 15,220 പേര്‍. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര്‍-9714 (48 ശതമാനം). മഹാരാഷ്ട്രയില്‍ 4459ഉം (22 ശതമാനം) കര്‍ണാടകയില്‍ 918 (5.5 ശതമാനം) പേരുമുണ്ട്.

4.41,264 പേരെ പരിശോധിച്ചപ്പോള്‍ കര്‍ണാടകത്തില്‍ 8595 പേരെ സീറോ പോസിറ്റീവായി കണ്ടു. ഈ വര്‍ഷം മാര്‍ച്ച് വരെ 979 പേരെയാണ് എയ്ഡ്്സ് രോഗികളായി കണ്ടെത്തിയത്.

യുവജനകാര്യ-സ്പോര്‍ട്സ് മന്ത്രി ആര്‍.കെ.മിശ്രയാണ് എയ്ഡ്സ് രോഗികളെ കുറിച്ചുള്ള കണക്കുകള്‍ വാര്‍ത്താലേഖകരെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+