അല്‍ ഉമ്മ പ്രവര്‍ത്തകരെ വെറുതെ വിട്ടു
കോയമ്പത്തൂര്‍: മാരകായുധങ്ങള്‍ കൈവശം വയ്ക്കുകയും ഹിന്ദുക്കളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ട് അല്‍ ഉമ്മ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു.
കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ പിഡിപി അധ്യക്ഷന്‍ മദനിയോടൊപ്പം ജയിലില്‍ കഴിയുന്നവരാണ് ഇവര്‍. മെയ് 19 ശനിയാഴ്ചയാണ് തെളിവില്ലെന്ന കാരണത്താല്‍ ഷാഹുല്‍ ഹമീദ്, ജാഗിര്‍ ഹുസൈന്‍ എന്നിവരെ കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വെറുതെ വിട്ടത്.
വന്‍ ആയുധശേഖരവുമായി പൊലീസ് ഇവരെയും അല്‍ ഉമ്മ നേതാവ് അല്‍ പാഷയുള്‍പ്പെടുന്ന മറ്റ് നാല് പേരെയും പിടികൂടിയിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന് 1993 ഫിബ്രവരി നാലിന് ഹിന്ദുക്കളെ വധിക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയതായും കേസുണ്ട്. ഈ കേസില്‍ ഇവരെ വെറുതെ വിട്ടെങ്കിലും കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസ് തീര്‍പ്പാകാത്തതിനാല്‍ ഇവരെ ജയിലിലേക്ക് തിരിച്ചയച്ചു.












Click it and Unblock the Notifications