യാത്രാവേളയില്‍ ട്രാഫിക് നിയന്ത്രിക്കില്ല: ജയ
ചെന്നൈ: താന്‍ നഗരത്തിലൂടെ പോവുമ്പോള്‍ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ജയലളിത പറഞ്ഞു. മെയ് 19 ശനിയാഴ്ച പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങിനു ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ജയലളിത. വാര്‍ത്താലേഖകരുമായി താന്‍ ഇടക്കിടെ കൂടിക്കാണുമെന്ന് അവര്‍ അറിയിച്ചു.
മത്സരിക്കാനായി ഏതെങ്കിലും മണ്ഡലം തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി 234 മണ്ഡവലും തന്റേതാണെന്നായിരുന്ന ജയയുടെ മറുപടി. ബ്യൂറോക്രസി പുന:സംഘടിപ്പിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ജയ വിസമ്മതിച്ചു.












Click it and Unblock the Notifications