അദ്വാനിയും ജസ്വന്ത് സിംഗും കശ്മീരില്‍
ശ്രീനഗര്‍: ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനിയും പ്രതിരോധ മന്ത്രി ജസ്വന്ത് സിംഗും കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ശ്രീനഗറിലെത്തുന്നു.
മെയ് 19 ശനിയാഴ്ച സേനാവിഭാഗങ്ങളുടെ ഒരു സംയുക്ത യോഗത്തില്‍ ഇവര്‍ പങ്കെടുക്കും. കശ്മീരിലെ വെടിനിര്‍ത്തല്‍ ഈ മാസം ഒടുവില്‍ അവസാനിക്കുന്നതിനാല്‍ മന്ത്രിമാരുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്.
വെടിനിര്‍ത്തല്‍ നീട്ടിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി ഐ. ഡി. സ്വാമി പറഞ്ഞു. കശ്മീര്‍ പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ മധ്യസ്ഥന്‍ കെ. സി. പന്ത് വിവിധ തീവ്രവാദി ഗ്രൂപ്പുകളുമായി സമാധാന ചര്‍ച്ച നടത്തിക്കഴിഞ്ഞു. പലരും സമാധാനം വേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സ്വാമി വ്യക്തമാക്കി.












Click it and Unblock the Notifications