കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികരുടെ കൊല: സ്കൂളുകള്‍ അടച്ചിട്ടു

  • By Staff
Google Oneindia Malayalam News

ഗുവാഹട്ടി: മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ വൈദികരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ ഉടമസ്ഥതയിലുള്ള എല്ലാ സ്കൂളുകളും മെയ് 18 വെള്ളിയാഴ്ച അടച്ചിട്ടു.

വൈദികര്‍ക്കെതിരായ ഏറ്റവും നിര്‍ഭാഗ്യകരമായ ആക്രമണമാണ് നടന്നതെന്ന് ഡോണ്‍ ബോസ്കോ തലവന്‍ ഫാദര്‍ ഫിലിപ്പ് ബാര്‍ജോ പറഞ്ഞു.

നഗാരിയനിലെ ഡോണ്‍ ബോസ്കോ കേന്ദ്രത്തിലെത്തിയ രണ്ട് തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്ന് ഫാദര്‍ ഫിലിപ്പ് ബാര്‍ജോ പ്രസ്താവനയില്‍ പറഞ്ഞു. നാഗാ വിദ്യാര്‍ഥികളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കാന്‍ ആവശ്യപ്പെട്ട തീവ്രവാദികളുമായി മാധ്യസ്ഥ്യത്തിന് ശ്രമിച്ച ഫാദര്‍ റാഫേലിനെ വോളിബോള്‍ കോര്‍ട്ടില്‍ കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു. പിന്നീട് ഫാദര്‍ കിന്‍ഡോയെയും ബ്രദര്‍ ഷിനുവിനെയും കൊല ചെയ്തു.

മണിപ്പൂരില്‍ ഈയിടെ നടന്ന അക്രമസംഭവങ്ങളില്‍ നാല് വൈദികരും ഒരു ബ്രദറും കൊല്ലപ്പെട്ടതായി പ്രസ്താവനയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X