Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിലെ ക്രിസ്ത്യന്‍ സ്കൂളുകള്‍ അടച്ചിടുന്നു?

ഗുവാഹട്ടി: തീവ്രവാദികളുടെ ഭീഷണി മൂലം മണിപ്പൂരിലെ ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. വൈദികര്‍ക്കും അധ്യാപകര്‍ക്കും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ അടച്ചിടുകയല്ലാതെ മാര്‍ഗമില്ലെന്ന് കാത്തലിക് സ്കൂളുകളുടെ തലവനായ ഫാദര്‍ ജോനാസ് കര്‍ക്കെത്ത പറഞ്ഞു.

താഴ്വരയിലെ എട്ട് സ്കൂളുകളാണ് തീവ്രവാദി ഭീഷണിമൂലം മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്നത്. ഈ സ്കൂളുകള്‍ എപ്പോള്‍ തുറക്കാനാവുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാവില്ലെന്ന് ഫാദര്‍ ജോനാസ് കര്‍ക്കെത്ത പറഞ്ഞു.

മണിപ്പൂര്‍ സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ തയ്യാറായില്ലെന്നും കര്‍ക്കെത്ത പറഞ്ഞു.

ദിവസങ്ങള്‍ക്കു മുമ്പ് തൗബാല്‍ ജില്ലയിലെ ഒരു മിഷണറി സ്കൂള്‍ തീവ്രവാദികള്‍ ആക്രമിക്കുകയും മൂന്ന് വൈദികരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

ക്രിസ്ത്യന്‍ സമുദായത്തിന് നേരെ ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമങ്ങളെ തുടര്‍ന്ന് വത്തിക്കാന്‍ അംബാസിഡര്‍ ഇന്ത്യയിലേക്ക് പ്രതിനിധികളെ അയച്ചിട്ടുണ്ടെന്ന് ഡോണ്‍ ബോസ്കോ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് പ്ലാത്തോട്ടം പറഞ്ഞു. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+