Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയാ കേസ്: കൂടുതല്‍ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: സിസ്റര്‍ അഭയാ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിബിഐക്ക് ഉത്തരവ് നല്‍കി.

അഭയാ കേസില്‍ പുനരന്വേഷണം നടത്തണമെന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഉത്തരവ്. മെയ് 18 വെള്ളിയാഴ്ച ജസ്റിസ് എന്‍. കൃഷ്ണന്‍ നായരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്ന് മജിസ്ട്രേട്ട് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അന്തിമ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും പരിശോധിച്ചപ്പോള്‍ ഹൈക്കോടതിക്കും ഇത് ബോധ്യമായതായി ഉത്തരവില്‍ പറയുന്നു.

ക്രിമിനല്‍ നടപടി പ്രകാരം പുതിയ അന്വേഷണത്തിനുള്ള ഉത്തരവ് നല്‍കാന്‍ മജിസ്ട്രേട്ട് കോടതിക്ക് അധികാരമില്ലെങ്കിലും വീണ്ടും അന്വേഷണത്തിന് നിര്‍ദേശിക്കാവുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+