സര്‍ക്കാര്‍ നടപടികള്‍ വോട്ടില്ലാതാക്കി
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ ചില നടപടികളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി പരാജയപ്പെട്ടതിന് കാരണമെന്ന് സിപിഐ.
മെയ് 19 ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. പരാജയം വിമര്‍ശനാത്മകമായി വിലയിരുത്തുമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് വോട്ടുകള്‍ കുറഞ്ഞതെന്ന് ആദ്യം അഭിപ്രായപ്പെട്ട എല്‍ഡിഎഫ് നേതാവ് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനായിരുന്നു. വെളിയത്തിന്റെ അഭിപ്രായത്തോട് സിപഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാരിനെതിരായ ജനവികാരം ഇല്ലായിരുന്നു എന്ന നിലപാടില്‍ തന്നെയാണ് സിപിഎം.












Click it and Unblock the Notifications