നിയമനങ്ങളിലെ ക്രമക്കേട് അന്വേഷിക്കും: രാഘവന്‍
കാഞ്ഞങ്ങാട്: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹകരണ സ്ഥാപനങ്ങളില്‍ നടന്ന നിയമനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എം.വി.രാഘവന്‍.
കാഞ്ഞങ്ങാട് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.വി.രാഘവന്‍. ഇടതുസര്‍ക്കാര്‍ പിടിച്ചെടുത്ത സഹകരണ സ്ഥാപനങ്ങളോട് പകപോക്കല്‍ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് രാഘവന്‍ വ്യക്തമാക്കി. പകപോക്കല്‍ ഈ സര്‍ക്കാരിന്റെ നയമല്ല.
പരിയാരം മെഡിക്കല്‍ കോളജിനോട് ശത്രുതാപരമായ സമീപനമാണ് നായനാര്‍ സര്‍ക്കാര്‍ കാണിച്ചത്. തന്നോടുള്ള പക പോക്കാന്‍ പരിയാരം മെഡിക്കല്‍ കോളജിനെ നശിപ്പിക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചത്.
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയതല്ലാതെ അത് ഏറ്റെടുത്തിട്ടില്ലെന്ന് രാഘവന്‍ ചൂണ്ടിക്കാട്ടി. കോളജിനെ കുറിച്ച് ഈ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കും.












Click it and Unblock the Notifications