പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ
ചിറയിന്‍കീഴ്: എസ്എസ്എല്‍സി പരീക്ഷയില്‍ രണ്ടാം വട്ടവും പരാജയപ്പെട്ടതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് പെരുങ്ങുഴി തോപ്പില്‍ വീട്ടില്‍ കെ. രാജേന്ദ്രന്റെയും സരളയുടെയും മകള്‍ സജിത (17) ആണ് ഫലമറിഞ്ഞ മെയ് 18 വെള്ളിയാഴ്ച ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
അഴൂരിലെ ഒരു സമാന്തര കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സജിതയെ കൂട്ടുകാരിയാണ് പരീക്ഷാ ഫലം ഫോണില്‍ വിളിച്ചറിയിച്ചത്. വൈകുന്നേരം മൂന്ന് മണിക്കാണ് മുറിയില്‍ കയറി കതകടച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സരിത ഏക സഹോദരിയാണ്.












Click it and Unblock the Notifications