വൈദികര്‍ക്ക് സംരക്ഷണം നല്കണം
ഇംഫാല്‍ : വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രത്യേകിച്ച് മണിപ്പൂരിലെ വൈദികര്‍ക്ക് ജീവന് സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് കാതലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രധാനമന്ത്രി വാജ്പേയിയ്ക്കും ആഭ്യന്തരമന്ത്രി അദ്വാനിക്കും കത്തുനല്കി.
മെയ് ഒന്നു മുതല്‍ ഇംഫാലിലെ എട്ടു സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.ഇവിടെ 6,000 കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്തായാലും ഇനി ഉടനെ ഈ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്ന് പള്ളി വക്താക്കള്‍ പറയുന്നു. മെയ് 15 ന് മൂന്നു വൈദികരെക്കൂടി തീവ്രവാദികള്‍ വധിച്ച സാഹചര്യത്തിലാണിത്.
കഴിഞ്ഞ കുറെ നാളുകളായി ഇംഫാലിലെ എട്ടു സ്കൂളുകളെയും ഇവിടുത്തെ വൈദികരെയും തീവ്രവാദികള്‍ നോട്ടമിട്ടിരിക്കുകയാണെന്ന് വടക്കുകഴിക്കന്‍ മേഖലയിലെ ഡോണ്‍ ബോസ്കോ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ കെര്‍ക്കെട്ടയും ഫാ. ജോര്‍ജ്ജ് പ്ലാത്തോട്ടവും പറയുന്നു. മാര്‍ച്ച് 2000 മുതല്‍ പണം ആവശ്യപ്പെട്ട് ഈ സ്കൂളുകളിലേക്ക് തീവ്രവാദികളുടെ എഴുത്തുകള്‍ വരിക പതിവായിരുന്നു. ആദ്യമൊക്കെ ഒരു സ്കൂളില്‍ നിന്ന് അഞ്ച് ലക്ഷം വീതമാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ക്രമേണ ഒരു സ്കൂളിന് 25 ലക്ഷം വീതമായി ഉയര്‍ന്നു.- ഫാ. ജോര്‍ജ്ജ് പ്ലാത്തോട്ടം പറഞ്ഞു.












Click it and Unblock the Notifications