നികുതി വര്‍ധന വേണ്ടിവരും: ആന്റണി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ നികുതിവര്‍ധനയടക്കമുള്ള ബഹുമുഖപരിപാടികള്‍ ആവിഷ്കരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. മെയ് 20 ഞായറാഴ്ച ഹൈക്കമാന്റുമായി ചര്‍ച്ചയ്ക്കായി ദില്ലിയിലേക്ക് തിരിക്കവേ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ആന്റണി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് . ഇതില്‍ നിന്നും കരകയറാന്‍ നികുതി വര്‍ധന ഉള്‍പെടെയുള്ള കടുത്ത നടപടികള്‍ വേണ്ടിവരും. ഉദ്യോഗസ്ഥ തലത്തില്‍ ചിലപ്പോള്‍ അഴിച്ചുപണിവേണമെന്നും ആന്റണി പറഞ്ഞു.
നായനാര്‍ മന്ത്രിസഭയിലെ 14 മന്ത്രിമാര്‍ ചെലവഴിച്ചതിനേക്കാള്‍ കുറച്ച് തുക മാത്രമേ തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ ചെലവഴിക്കൂ എന്നും ആന്റണി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications