കോണ്‍ഗ്രസ് മന്ത്രിമാര്‍: തീരുമാനം ദില്ലിയില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരെ ഹൈക്കമാന്റുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ദില്ലയില്‍ എ.കെ.ആന്റണിയും കെ.കരുണാകരനും ചര്‍ച്ച നടത്തി ഹൈക്കമാന്റ് നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് തീരുമാനമെടുക്കും.
അടുത്ത വ്യാാഴാഴ്ച സത്യപ്രതിജ്ഞ നടന്നേക്കും. അതിനുള്ളില്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാരെ കുറിച്ച് തീരുമാനമാവുമെന്നാണ് കരുതുന്നത്.
മെയ് 19 ശനിയാഴ്ച കരുണാകരനുമായി അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് ആന്റണി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ യുഡിഎഫ് കണ്‍വീനര്‍ ശങ്കരനാരായണനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും പങ്കെടുത്തിരുന്നു. ദില്ലിയില്‍ വച്ച് തീരുമാനമാകാമെന്ന് ചര്‍ച്ചയില്‍ ധാരണയായി. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളെ കുറിച്ചും ദില്ലിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.
ആന്റണിയും മുരളീധരനും ഞായറാഴ്ച ദില്ലിയ്ക്ക്് പോവും. കരുണാകരന്‍ തിങ്കളാഴ്ചയാണ് പോവുന്നത്.












Click it and Unblock the Notifications