ഗോപാല്‍കൃഷ്ണപിള്ള കേരളത്തിലേക്ക്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായ ഗോപാല്‍ കൃഷ്ണപിള്ള കേരളത്തിലേക്ക് മടങ്ങുന്നു. ഗോപാല്‍കൃഷ്ണപിള്ളയെ മുഖ്യമന്ത്രി ആന്റണിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. കേന്ദ്രം ഈ ആവശ്യം അംഗീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 1996 ലാണ് ഗോപാല്‍കൃഷ്ണപിള്ള കേരളത്തില്‍ നിന്നും കേന്ദ്ര സര്‍വീസിലേക്ക് പോയത്. അപ്പോള്‍ അദ്ദേഹം ആരോഗ്യസെക്രട്ടറിയായിരുന്നു.
കേന്ദ്ര സര്‍വീസിലേക്കു പോയ പല ഐഎഎസ് ഉദ്യോഗസ്ഥരും കേരളത്തില്‍ തിരികെയെത്തുമെന്നുമറിയുന്നു. ഗോപാല്‍കൃഷ്ണപിള്ളയ്ക്കു പുറമേ അദ്ദേഹത്തിന്റെ ഭാര്യ സുധാപിള്ളയും കേരളത്തിലേക്ക് തിരികെ വന്നേക്കും. പാലാട്ട് മോഹന്‍ദാസ്, നീലഗംഗാധരന്‍, രുദ്രഗംഗാധരന്‍ എന്നിവരും കേരളത്തിലേക്ക് വന്നേക്കുമെന്നറിയുന്നു. ജെ. ലളിതാംബികയെ ചീഫ്സെക്രട്ടറിയായി നിയമിക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications