ഐടി കുഞ്ഞാലിക്കുട്ടിക്ക്, സൂപ്പി വിദ്യാഭ്യാസം
തിരുവനന്തപുരം: മുസ്ലിം ലീഗ് മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് തീരുമാനമായി. പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായം, വിവരസാങ്കേതികവിദ്യ എന്നീ വകുപ്പുകളും നാലകത്ത് സൂപ്പി വിദ്യാഭ്യാസവും ചെര്‍ക്കള അബ്ദുള്ള തദ്ദേശസ്വയംഭരണവും എം.കെ.മുനീര്‍ പൊതുമരാമത്തും കൈകാര്യം ചെയ്യും.
മുസ്ലിം ലീഗ് മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് മെയ് 19 ശനിയാഴ്ച രാത്രി മുഖ്യമന്ത്രി എ.കെ.ആന്റണിയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് വകുപ്പിനെ കുറിച്ച് തീരുമാനമായത്.
മുസ്ലിം ലീഗിന്റെ നാല് മന്ത്രിമാരില്‍ കുഞ്ഞാലിക്കുട്ടി ഒഴികെ മൂന്ന് പേരും ആദ്യമായാണ് മന്ത്രിമാരാവുന്നത്. കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരിക്കുന്ന വിവരസാങ്കേതികവിദ്യാ വകുപ്പ് പുതുതായി രൂപീകരിക്കപ്പെട്ടതാണ്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലേതു പോലെ വിദ്യാഭ്യാസം ഇത്തവണയും ലീഗിന് തന്നെയാണ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications