പ്രകാശനെ സസ്പെന്റ് ചെയ്യാന്‍ നിര്‍ദേശം
തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാലയില്‍ പി.ഇ.ഉഷയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന് യൂണിവേഴ്സിറ്റി ജീവനക്കാരന്‍ സി.പ്രകാശനെ സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി യൂണിവേഴ്സിറ്റി അധികൃതരോട് നിര്‍ദേശിച്ചു.
പി.ഇ.ഉഷ സംഭവവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രകാശനെ സസ്പെന്റ് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ഫയലില്‍ വിദ്യാഭ്യാസമന്ത്രി ഒപ്പിടുകയും ഫയലിന്മേല്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് വിടുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയായിരുന്ന നായനാര്‍ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെടുക്കാം എന്ന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications