റഷ്യയ്ക്ക് സഹായം നല്കേണ്ടതില്ലെന്ന് ധാരണ
ബെര്‍ലിന്‍: റഷ്യയ്ക്ക് പുതിയ സാമ്പത്തികസഹായമൊന്നും നല്കേണ്ടതില്ലെന്ന തീരുമാനം തുടരാന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും ജര്‍മ്മന്‍ ചാന്‍സലര്‍ ജെറാര്‍ഡ് ഷ്രോഡറും ധാരണയായതായി രണ്ട് ജര്‍മ്മന്‍ മാസികകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡെര്‍ സ്പീഗല്‍, ഫോക്കസ് യെസ്റര്‍ഡെ എന്നീ വാരികകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന് ആയുധം നല്കിയതിന്റെ പേരില്‍ റഷ്യയ്ക്കുള്ള എല്ലാവിധ സഹായവും നിര്‍ത്തിവയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല റഷ്യയുടെ നയങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യണമെന്നും ബുഷ് നിര്‍ദേശിച്ചിരുന്നു. ജര്‍മ്മനിയും അമേരിക്കയുടെ ഈ നയങ്ങളോട് അനുകൂലിച്ചതായി മാസികകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications