ബിജെപി അവകാശവാദം ഉന്നയിക്കില്ല
ദില്ലി: മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കുന്നതിന് ബിജെപി അവകാശവാദം ഉന്നയിക്കില്ലെന്ന് പ്രതിരോധമന്ത്രി ജസ്വന്ത് സിംഗ്.
മെയ് 21 തിങ്കളാഴ്ച ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിര്‍ണായക യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ജസ്വന്ത്. എന്‍ഡിഎ കണ്‍വീനര്‍ ഇപ്പോഴും ജോര്‍ജ് ഫെര്‍ണാണ്ടസ് തന്നെയാണെന്നും മുന്നണിയില്‍ ഭിന്നിപ്പില്ലെന്നും ജസ്വന്ത് സിംഗ് വ്യക്തമാക്കി.
സമതാപാര്‍ട്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജോര്‍ജ് ഫെര്‍ണാണ്ടസിനെ കാണാന്‍ പ്രധാനമന്ത്രിയുടെ ദൂതന്മാര്‍ എത്തിയിട്ടുണ്ട്. ഇവര്‍ എന്‍ഡിഎ യോഗത്തിന് ഫെര്‍ണാണ്ടസിനെ ക്ഷണിക്കാനെത്തിയതാണെന്ന് സമതാപാര്‍ട്ടി വക്താവ് വ്യക്തമാക്കി.
അതേസമയം മണിപ്പൂരിലെ മന്ത്രിസഭ വീണതില്‍ ബിജെപി ഖേദം പ്രകടിപ്പിച്ചു. മണിപ്പൂര്‍ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെന്ന് ബിജെപി നേതാവ് നരേന്ദ്രമോഡി പറഞ്ഞു.












Click it and Unblock the Notifications