കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂര്‍: വിശ്വാസപ്രമേയം പരാജയപ്പെട്ടു

  • By Staff
Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരിലെ സമതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനകീയമുന്നണി മന്ത്രിസഭക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടു. മെയ് 21 തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി രാധാബിനോദ് കൊയിജാം അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടു.

വിശ്വാസപ്രമേയത്തിന് 17 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 39 പേരും എതിര്‍ക്കുകയായിരുന്നു. വിശ്വാസപ്രമേയം പരാജയപ്പെട്ടതായി സ്പീക്കര്‍ സപം ധനഞ്ജോയ് നിയമസഭയെ അറിയിച്ചു.

വിശ്വാസപ്രമേയം പരാജയപ്പെട്ടാല്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് നേരത്തെ സമതാ പാര്‍ട്ടി താക്കീത് നല്‍കിയിരുന്നു.

ജനകീയമുന്നണിയിലെ ഘടകക്ഷികളായ മണിപ്പൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എംഎസ്സിപി--സി)യും ബിജെപിയും വിശ്വാസപ്രമേയത്തിന് എതിരെയാണ് വോട്ട് ചെയ്തത്. വിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് ഞായറാഴ്ച എംഎസ്സിപി(സി)പറഞ്ഞിരുന്നതെങ്കിലും ആ നിലപാട് മാറ്റുകയായിരുന്നു.

വിശ്വാസപ്രമേയം വോട്ടിനിടും മുമ്പ് തിങ്കളാഴ്ച എംഎസ്സിപിയുടെ അഞ്ച് മന്ത്രിമാര്‍ രാജിവച്ചു. മൊത്തം 10 അംഗങ്ങളാണ് എംഎസ്സിപിക്ക് നിയമസഭയിലുള്ളത്. എന്‍ഡിഎയിലെ മുഖ്യകക്ഷിയായ ബിജെപി കൊയ്ജാം മന്ത്രിസഭക്ക് പിന്തുണ തുടരുന്നില്ലെങ്കില്‍ തങ്ങളും വിശ്വാസപ്രമേയത്തെ എതിര്‍ക്കുമെന്ന് എംഎസ്സിപി (സി)എംഎല്‍എമാര്‍ പറഞ്ഞിരുന്നു.

വിശ്വാസപ്രമേയത്തെ ബിജെപി എതിര്‍ക്കില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം ഞായറാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ബിജെപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാന്‍ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് എംഎസ്സിപി(സി) എംഎല്‍എമാര്‍ പറഞ്ഞു.

60 അംഗ ജനകീയ മുന്നണി മന്ത്രിസഭയില്‍ സമതാ പാര്‍ട്ടിക്ക് 13ഉം ബിജെപിക്ക് 26ഉം എംഎസ്സിപി(സി)യ്ക്ക് 10 ഉംമണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ഒന്നും എംഎസ്സിപി(എന്‍)ക്ക് ഒന്നും ഒരു സ്വതന്ത്രനുമാണുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ ബിജെപിയും എംഎസ്സിപി(സി)യും വിശ്വാസപ്രമേയത്തിനെതിരെ വോട്ടുചെയ്യുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X