കുരങ്ങുമനുഷ്യന്‍ ഇല്ലെന്ന് പൊലീസ്
ദില്ലി: ആയിരക്കണക്കിന് ദില്ലി നിവാസികള്‍ക്കിടയില്‍ ഭീതി പരത്തിയ കുരങ്ങുമനുഷ്യന്‍ ചിലരുടെ ഭാവനാസൃഷ്ടിയെന്ന് ദില്ലി പൊലീസ്.
കുരങ്ങുമനുഷ്യനെ പിടികൂടാനായി രൂപീകരിച്ച ദില്ലി പൊലീസിന്റെ പ്രത്യേക ഡിറ്റക്്ടീവ് സംഘമാണ് ഇത് ചിലര്‍ പടച്ചുവിട്ട നുണയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കുരങ്ങുമനുഷ്യന്റെ ആക്രമണത്തില്‍ മൂന്ന് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. എന്നാല്‍ ഇതെല്ലാം കുരങ്ങുമനുഷ്യന്‍ വരുന്നെന്ന തോന്നലില്‍ പരക്കം പാഞ്ഞപ്പോള്‍ ഉണ്ടായ അപകടങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.
കുരങ്ങുമനുഷ്യന്റെ ആക്രമണമേറ്റതായി പറയുന്ന 46 പേരെ പൊലീസ് ചോദ്യം ചെയ്തു. പലരുടെയും ദേഹത്തുള്ള മുറിവുകള്‍ ടെറസില്‍ നിന്നും മറ്റും ചാടിയപ്പോഴുണ്ടായതാണെന്നും അല്ലാതെ കുരങ്ങുമനുഷ്യന്റെ ആക്രമണത്തില്‍ നിന്നുണ്ടായതല്ലെന്നും പൊലീസ് വ്യക്തമാക്കി.
കുരങ്ങുമനുഷ്യന്‍ ആക്രമിച്ചുവെന്ന പേരില്‍ 300 ഫോണ്‍ കോളുകളാണ് പൊലീസിന് കിട്ടിയത്. ഇതില്‍ ഭൂരിപക്ഷവും വ്യാജമാണെന്ന് തെളിയുകയും ചെയ്തു. ചിലരുടെ ദേഹത്ത് കണ്ട മുറിവുകള്‍ കുരങ്ങിന്റെ ആക്രമണത്തില്‍ നിന്നുണ്ടായതല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications