എന്‍ഡിഎ യോഗത്തില്‍ ഫെര്‍ണാണ്ടസില്ല
ദില്ലി: തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന എന്‍ഡിഎ ഏകോപന സമിതി യോഗത്തില്‍ സമതാപാര്‍ട്ടി നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസ് പങ്കെടുക്കില്ലെന്ന് ജയാ ജറ്റ്ലി അറിയിച്ചു. സമിതി കണ്‍വീനറാണ് ഫെര്‍ണാണ്ടസ്.
കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ തുടരണോ എന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമതാ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് സമിതി യോഗത്തില്‍ സംബന്ധിക്കുന്നതിനാലാണ് ഫെര്‍ണാണ്ടസ് എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാത്തത്. മണിപ്പൂരിലെ സമതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുമെന്ന് സമതാ പാര്‍ട്ടി നേരത്തെ താക്കീത് നല്‍കിയിരുന്നു.
പ്രധാനമന്ത്രി വാജ്പേയിയുടെ വീട്ടിലാണ് എന്‍ഡിഎ ഏകോപന സമിതി യോഗം നടക്കുന്നത്.












Click it and Unblock the Notifications