Get Updates
Get notified of breaking news, exclusive insights, and must-see stories!

തെഹല്‍ക പൊതുജനസംഭാവന തേടുന്നു

ദില്ലി: ആയുധക്കോഴ ഇടപാടിലൂടെ പ്രശസ്തരായ തെഹല്‍കാ ഡോട്ട് കോം പൊതുജനങ്ങളില്‍ നിന്ന് മൂലധനം തേടുന്നു. ആയുധക്കോഴ ഇടപാട് പുറത്തുകൊണ്ടുവന്നതുപോലെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പണം സമാഹരിയ്ക്കുന്നത്.

തെഹല്‍കാ ഇന്‍വെസ്റിഗേറ്റീവ് ഫണ്ട് എന്ന പേരിലാണ് പണം ശേഖരിക്കുക. വരുമാനത്തില്‍ കുറവു വന്നതിനാലാണ് നിലനില്പിനായി ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് തെഹല്‍കാവക്താക്കള്‍ പറയുന്നു. ഞങ്ങള്‍ ഇനിയും തിരിച്ചടിക്കും. അതിനു വേണ്ടിയാണ് പണം തേടുന്നത്. - തെഹല്‍കാ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ പറഞ്ഞു.

സംഭാവനകള്‍ തേടുന്നതായി കാണിച്ചുകൊണ്ടുള്ള ഒരു പരസ്യം തെഹല്‍കാ വെബ്സൈറ്റില്‍ നല്കിയിട്ടുണ്ട്. സംഭാവനകള്‍ ആയിരം രൂപയ്ക്ക് മുകളിലായിരിക്കണം. അത് ചെക്കായി നല്കുകയും വേണം. തെഹല്‍കയുടെ അക്കൗണ്ടുകള്‍ മൂലധനം നിക്ഷേപിച്ചവര്‍ക്കെല്ലാം പരിശോധിക്കാവുന്ന നിലയിലായിരിക്കും. പ്രമുഖരായ ഇന്ത്യക്കാരെ ആരെയെങ്കിലും തെഹല്‍കയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാനായി നിയമിക്കും.

പണം സമാഹരിക്കാനുള്ള തെഹല്‍കയുടെ നീക്കത്തോട് കാര്യമായി വായനക്കാര്‍ പ്രതികരിക്കുന്നുണ്ടെന്ന് തെഹല്‍കാ ഇന്‍വെസ്റിഗേറ്റിംഗ് എഡിറ്റര്‍ അനിരുദ്ധ ബഹല്‍ അറിയിച്ചു. തങ്ങളുടെ ഓഹരിയുടെ 20 ശതമാനം വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+