ആലുവാ കേസ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി
കൊച്ചി: ആലുവാ കൂട്ടക്കൊല കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ പുനരന്വേഷണ റിപ്പോര്‍ട്ട് മെയ് 21 തിങ്കളാഴ്ച ആലുവാ മജിസ്ട്രേട്ട് കോടതി തള്ളി.
സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഒന്നാം പ്രതി ആന്റണി തന്നെയാണ് എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചും എത്തിച്ചേര്‍ന്നത്. കുറ്റപത്രം അപൂര്‍ണമാണെന്ന കാരണത്താലാണ് കോടതി ഫയലില്‍ സ്വീകരിക്കാതിരിക്കുന്നത്.
പ്രതി ആന്റണി സമര്‍പ്പിച്ച ജാമ്യാപേക്ഷ മെയ് 22 ചൊവാഴ്ച പരിഗണനയ്ക്കെടുക്കും.












Click it and Unblock the Notifications