മുഖ്യമന്ത്രിക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് നല്‍കിയില്ല
തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈന്‍സ് സംസ്ഥാന സര്‍ക്കാര്‍ കുടിശിക വരുത്തിവെച്ചതുമൂലം മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് ദില്ലിയിലേക്ക് പോകാന്‍ ടിക്കറ്റ് നല്‍കിയില്ല. ഒരു സ്വകാര്യട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് സംഘടിപ്പിച്ചതിനു ശേഷമാണ് അദ്ദേഹം മെയ് 20 ഞായറാഴ്ച ദില്ലിയിലേക്ക് പോയത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ 50 ലക്ഷത്തിലേറെ രൂപയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന് കടബാധ്യത വരുത്തിവെച്ചതെന്ന് ആന്റണി വാര്‍ത്താ ലേഖകരോട് പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം.
സംസ്ഥാനത്തെ അങ്ങേയറ്റം പാപ്പരാക്കിയതിനു ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ആന്റണി ദില്ലിയിലേക്ക് പോയത്.












Click it and Unblock the Notifications