വിദഗ്ധ സമിതികള്‍ പിരിച്ചുവിടും: ആന്റണി
ദില്ലി: ജനകീയാസൂത്രണത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുകിക്കയറ്റിയ വിദഗ്ധ സമിതികള്‍ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
വികസനകാര്യത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് തിരികെ നല്‍കുമെന്നും മെയ് 21 തിങ്കളാഴ്ച ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പറഞ്ഞു. ജനകീയാസൂത്രണത്തോടല്ല അത് രാഷ്ട്രീയവല്‍ക്കരിക്കുന്നതിലാണ് യുഡിഎഫിന് എതിര്‍പ്പ്. ജനകീയാസൂത്രണം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കുമെന്നും ആന്റണി വ്യക്തമാക്കി.
കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനാണ് ആന്റണി ദില്ലിയിലെത്തിയത്. രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായിരുന്നതിനാല്‍ തിങ്കളാഴ്ച ചര്‍ച്ചകളൊന്നും നടന്നില്ല. കെ. കരുണാകരന്‍ തിങ്കളാഴ്ച വൈകുന്നേരം ദില്ലിയിലെത്തി.












Click it and Unblock the Notifications