ഉദുമയില്‍ സിപിഎം-ലീഗ് സംഘര്‍ഷം
കാഞ്ഞങ്ങാട്: ഉദുമയിലെ നാലാം വാതുക്കല്‍, ഇഞ്ചിലങ്കാട് പ്രദേശങ്ങളില്‍ സിപിഎമ്മുകാരും മുസ്ലീം ലീഗുകാരും ഏറ്റുമുട്ടി.
സിപിഎം അക്രമത്തില്‍ ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മെയ് 20 ഞായറാഴ്ച രാത്രിയാണ് സിപിഎം പ്രവര്‍ത്തകര്‍ ലീഗുകാരെ ആക്രമിച്ചത്. ഏഴ് വീടുകള്‍ തകര്‍ക്കുകയും കൊള്ള നടത്തുകയും ചെയ്തതായി പരാതിയുണ്ട്.മെയ് 19 ശനിയാഴ്ച മൂന്ന് സിപിഎമ്മുകാരെ ലീഗുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
മുസ്ലീം ലീഗ് അനുഭാവികളായ എം. കെ. ഹുസൈന്‍, കെ. എ.സത്താര്‍ എന്നിവരുടെ കാറുകള്‍ അക്രമികള്‍ പൂര്‍ണ്ണമായും തല്ലിത്തകര്‍ത്തു. സ്ത്രീകളുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ പൊട്ടിച്ചെടുത്തതായും പറയപ്പെടുന്നു. ലീഗുകാരുടെ മര്‍ദ്ദനമേറ്റ സിപിഎം പ്രവര്‍ത്തകരായ ഉദുമ കുണ്ടോളം പാറയിലെ മുഹമ്മദ്, ശിവരാമന്‍, ചന്ദ്രന്‍ കൊക്കാല്‍ എന്നിവരെ കാസര്‍കോഡ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുളനാട്ട് വച്ച് സിപിഎം പ്രവര്‍ത്തകരായ സുരേഷ്ബാബു, ഹരീഷ് ബാബു, രവീന്ദ്രന്‍ എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രകാശനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശമാകെ കനത്ത സംഘര്‍ഷാവസ്ഥയിലാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി രാംദാസ് പോത്തന്‍, സിഐ പി. എസ്. ഗോപി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications