എഞ്ചിനീയറുടെ തിരോധാനം സിബിഐ അന്വേഷിക്കും
കൊച്ചി: കപ്പല്‍ യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവഎഞ്ചിനീയറെപ്പറ്റിയുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കും. കാനം സ്വദേശി കെ.ജി. ജോര്‍ജ്ജ് എന്ന യുവ എഞ്ചിനീയറെ കഴിഞ്ഞ വര്‍ഷമാണ് കാണാതായത്.
കൊളംബോയില്‍ നിന്ന് തൂത്തുക്കുടി, പോണ്ടിച്ചേരി വഴി മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജോര്‍ജ്ജിനെ കാണാതാവുന്നത്. കേരള സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.
മുംബൈയിലെ ശിവ മാര്‍ക്കറ്റിംഗ് കമ്പനിയുടെ കപ്പലില്‍ ജൂനിയര്‍ എഞ്ചിനീയറായി ജോലിനോക്കുകയായിരുന്നു ജോര്‍ജ്ജ്.












Click it and Unblock the Notifications