ഇന്റര്‍നെറ്റ് വഴി തട്ടിപ്പ്; എഞ്ചിനീയര്‍ അറസ്റില്‍
കോട്ടയം: ഇന്റര്‍നെറ്റ് വഴി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ തട്ടിപ്പ് നടത്തിയ ഇരുപത്താറുകാരനായ എഞ്ചിനീയറെ പൊലീസ് അറസ്റ് ചെയ്തു. തിരുവനന്തപുരം കുറവന്‍കോണം തോട്ടുകടവില്‍ അരുണ്‍ ഈപ്പന്‍ മാത്യുവാണ് പൊലീസിന്റെ പിടിയിലായത്.
വിദേശികളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ശേഖരിച്ച് അതുപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ചാറ്റിംഗിലൂടെ പരിചയപ്പെട്ട വിദേശിയായ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് അരുണ്‍ വന്‍വില വരുന്ന സാധനങ്ങള്‍ ഇ-കോമേഴ്സ് വഴി ഓര്‍ഡര്‍ ചെയ്ത് തട്ടിയത്.
കോട്ടയത്തെ ബ്ലൂഡാര്‍ട്ട് കൊറിയര്‍ ഏജന്‍സി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അരുണ്‍ അറസ്റിലായത്. വലിയ തുക ഇറക്കുമതി ചുങ്കം നല്‍കേണ്ടി വരുന്ന സാധനങ്ങള്‍ അരുണ്‍ കൈപറ്റാത്തതിനെ തുടര്‍ന്ന് കൊറിയര്‍ ഏജന്‍സിക്ക് വന്‍തുക നഷ്ടം വന്നു. അതേ തുടര്‍ന്നാണ് അവര്‍ പരാതി നല്‍കിയത്.
ഹാപ്പി എന്ന വിദേശിസുഹൃത്താണ് വിദേശികളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ അരുണിന് നല്‍കിയത്. ഇന്റര്‍നെറ്റില്‍ നുഴഞ്ഞുകയറാന്‍ വിദഗ്ധനായ ഹാപ്പി ശേഖരിച്ച ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് അരുണ്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്.
കൊറിയര്‍ സര്‍വീസുകാര്‍ക്ക് വ്യാജവിലാസമാണ് അരുണ്‍ നല്‍കിയിരുന്നത്. വിലാസക്കാരെനെ കണ്ടെത്താനാവാതെ വരുമ്പോള്‍ വിലാസത്തിനൊപ്പം നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാറാണ് പതിവ്. അരുണ്‍ ചെന്ന് സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
ഇറക്കുമതി ചുങ്കം നല്‍കാതെ അരുണ്‍ സാധനങ്ങള്‍ മടക്കിത്തുടങ്ങിയപ്പോള്‍ നഷ്ടം നേരിടേണ്ടിവന്ന കൊറിയര്‍ ഏജന്‍സി പരാതി നല്‍കിയതോടെ അരുണ്‍ വെട്ടിലാവുകയായിരുന്നു.












Click it and Unblock the Notifications