കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വിമാനത്തില്‍ ലോറിയിടിച്ചു; യാത്ര റദ്ദാക്കി
തിരുവനന്തപുരം: പുറപ്പെടാനൊരുങ്ങിനില്ക്കുന്ന ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദ് ചെയ്തതു മൂലം യാത്രക്കാര്‍ വലഞ്ഞു.
മെയ് 20 ഞായറാഴ്ച മസ്കറ്റിലേക്കുള്ള വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നതിനുള്ള ഗോവണിയുമായെത്തിയ ലോറിയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ചിറകൊടിഞ്ഞു.
തുടര്‍ന്ന് യാത്ര റദ്ദ് ചെയ്യുകയും യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കുകയും ചെയ്തു. ഇവരെ തിരുവനന്തപുരത്തെ പല ഹോട്ടലുകളിലായി താമസിപ്പിച്ചു.
വിമാനത്തിന്റെ സ്പെയര്‍ പാര്‍ട്സ് ഇവിടെ ലഭ്യമല്ലാത്തതുകൊണ്ട് അറ്റക്കുറ്റപ്പണി അസാധ്യമായിരിക്കുകയാണ്. അറ്റക്കുറ്റപ്പണി നടത്താതെ തന്നെ വിമാനം മസ്കറ്റിലേക്ക് കൊണ്ടുപോകേണ്ട നിലയിലാണ്. സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതി ലഭിച്ചാല്‍ വിമാനം മസ്കറ്റിലേക്ക് കൊണ്ടുപോകും.
Story first published: Monday, May 21, 2001, 5:30 [IST]