കേടുവന്ന വിമാനം ഒമാനിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: ലോറിയിടിച്ചതിനെ തുടര്‍ന്ന് ചിറകൊടിഞ്ഞ ഒമാന്‍ എയര്‍വിമാനം മെയ് 21 തിങ്കളാഴ്ച ഒമാനിലേക്ക് കൊണ്ടുപോയി. യാത്രക്കാരെ കയറ്റാതെയാണ് കേടുവന്ന ഈ വിമാനം തിങ്കളാഴ്ച മസ്കറ്റിലേക്ക് പറന്നുപൊങ്ങിയത്.
നേരത്തെ അപകടത്തെതുടര്‍ന്ന് യാത്രറദ്ദേക്കേണ്ടിവന്ന മുഴുവന്‍ യാത്രക്കാരെയും ഒമാന്‍ എയര്‍ മറ്റൊരു വിമാനത്തില്‍ മസ്കറ്റിലെത്തിച്ചു. യാത്രമുടക്കേണ്ടിവന്ന 135 യാത്രക്കാരെയും കൊണ്ട് ഒമാന്‍ എയറിന്റെ പ്രത്യേകവിമാനം തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് പുറപ്പെട്ടത്.
അരമണിക്കൂറിനുശേഷം കൃത്യം 9.30ന് തന്നെ കേടുവന്ന വിമാനം മസ്കറ്റിലേക്കു കൊണ്ടുപോയി. ഞായറാഴ്ച ഈ വിമാനത്തില്‍ യാത്രക്കാരെ കയറ്റാനുള്ള ഗോവണിയുമായി വന്ന ലോറിയിടിച്ചതിനെ തുടര്‍ന്ന് ഇടതുചിറക് ഒടിഞ്ഞുപോയിരുന്നു.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഒമാന്‍ എയറിന്റെ സാങ്കേതികവിദഗ്ധരുടെ ഉപദേശപ്രകാരമാണ് അറ്റകുറ്റപ്പണികള്‍ക്കായി വിമാനം ഒമാനിലേക്കു കൊണ്ടുപോയത്.












Click it and Unblock the Notifications