Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ്ഗാന്ധിയെ അനുസ്മരിച്ചു

തിരുവനന്തപുരം: അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പത്താം ചരമവാര്‍ഷികം വിവിധ ചടങ്ങുകളോടെ ആചരിച്ചു.

തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനയും അനുസ്മരണപ്രസംഗങ്ങളും ഇതിന്റെ ഭാഗമായി നടന്നു.

എറണാകുളത്ത് ചൈതന്യയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് കെ. വി. തോമസ് എംഎല്‍എ അധ്യക്ഷനായിരുന്നു. നിരവധി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ദില്ലിയില്‍ രാജീവ്ഗാന്ധിയുടെ ശവകുടീരമായ വീരഭൂമിയില്‍ നിരവധിപേര്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. രാജീവിന്റെ വിധവയും പ്രതിപക്ഷ നേതാവുമായ സോണിയാഗാന്ധി രാവിലെ തന്നെ വീരഭൂമിയിലെത്തി പുഷ്പാഞ്ജലി നടത്തി. മകള്‍ പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയും സോണിയയ്ക്കൊപ്പം വീരഭൂമിയിലെത്തിയിരുന്നു.

രാഷ്ട്രപതി കെ. ആര്‍. നാരായണന്‍, ഉപരാഷ്ട്രപതി കൃഷ്ണകാന്ത്, , മന്‍മോഹന്‍സിംഹ്്, നജ്മ ഹെപ്ത്തുള്ള, മാര്‍ഗരറ്റ് ആല്‍വ തുടങ്ങിയവരും വീരഭൂമിയിലെത്തി പുഷ്പാഞ്ജലി നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+