കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്കുള്ള തീവണ്ടിയില്‍ വീണ്ടും കൊള്ള

  • By Staff
Google Oneindia Malayalam News

കൊച്ചി: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടിയില്‍ വീണ്ടും അക്രമികള്‍ കൊള്ള നടത്തി. ശനിയാഴ്ച രാത്രി 8.45നു ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ചെന്നൈ-കായംകുളം പ്രത്യേക തീവണ്ടിയിലാണ് കവര്‍ച്ച നടന്നത്. യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങള്‍ അക്രമികള്‍ കൊള്ള ചെയ്തു.വ്യാഴാഴ്ച തിരുവനന്തപുരം മെയിലിലും കവര്‍ച്ച നടന്നിരുന്നു.

കാട്പാടി സ്റേഷന്‍ പിന്നിട്ടതിനു ശേഷമാണ് കൊള്ള നടന്നത്. വനപ്രദേശത്തിലൂടെ തീവണ്ടി കടന്നുപോകുമ്പോഴാണ് അക്രമികള്‍ ചെയിന്‍ വലിച്ച് തീവണ്ടി നിര്‍ത്തിയത്. തീവണ്ടിയിലുണ്ടായിരുന്ന കൂട്ടാളികളോടൊപ്പം വനത്തില്‍ നിന്നും തീവണ്ടിയിലേക്ക് കയറിയ അക്രമികളും ചേര്‍ന്ന് കൊള്ള നടത്തുകയായിരുന്നു. സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.

പ്രത്യേക തീവണ്ടിയായതിനാല്‍ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. തിരുവനന്തപുരം മെയിലില്‍ കവര്‍ച്ച നടന്നതും കാട്പാടിക്കടുത്തുവെച്ചായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X