അക്രമാസക്തനായ ആന ഭീതി വിതച്ചു
മണിമല: അക്രമാസക്തനായി ഓടിനടന്ന കൊമ്പനാന ആലപാറയില്‍ മെയ് 20 ഞായറാഴ്ച മണിക്കൂറുകളോളം ഭീതി വിതച്ചു.
ആനപ്പുറത്തു നിന്ന് പാപ്പാന്‍ താഴേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. വൈകുന്നേരത്തോടെ ആനയെ തളക്കാന്‍ വിദഗ്ധരെത്തി. ആന പുഴയില്‍ ചാടിയതുകാരണം തളക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവില്‍ ഒരുവിധം കരയ്ക്കെത്തിച്ച ആനയെ മറ്റൊരു ആനയുടെ സഹായത്തോടെ ചങ്ങലയില്‍ തളച്ചു.
വൈപ്പൂരിലെ യാഷിംഖാന്റെ ആനയാണ് മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയത്.












Click it and Unblock the Notifications