കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി പ്രതികാരമോഹം ഉപേക്ഷിച്ചിട്ടില്ല: വിഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമം അതിന്റെ വഴിക്കുനീങ്ങുമെന്ന് ആന്റണി പറഞ്ഞതിനര്‍ത്ഥം പ്രതികാരമോഹം ഉപേക്ഷിച്ചിട്ടില്ലെന്നതാണെന്ന് വി.എസ്. അച്യുതാനന്ദന്‍. എന്തായാലും യുഡിഎഫ് സര്‍ക്കാരിനോടുള്ള തങ്ങളുടെ സഹകരണം ഉപാധികള്‍ക്കു വിധേയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിന്തയിലും ദേശാഭിമാനിയിലുമെഴുതിയ ലേഖനങ്ങളിലാണ് വിഎസ് ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

യുഡിഎഫ് തങ്ങളോടു സഹകരണമഭ്യര്‍ത്ഥിച്ചിരിക്കുന്നത് ആ മുന്നണിയുടെ ദൗര്‍ബല്യം കൊണ്ടും കേരളരാഷ്ട്രീയത്തിന്റെ ശാക്തികബലാബലം കൊണ്ടുമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും സമീപനം സൗഹാര്‍ദ്ദപരവും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ മാനിക്കുന്നതുമായാല്‍ മാത്രമെ പ്രതിപക്ഷത്തിന്റെ സഹകരണമുണ്ടാവുകയുള്ളുവെന്ന് സിപിഎം പ്രസിദ്ധീകരണമായ ചിന്തയുടെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

സാക്ഷരതാ പ്രസ്ഥാനവും ജില്ലാ കൗണ്‍സിലുകളുമടക്കം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളെയാകെ 91-ല്‍ അട്ടിമറിച്ചതുപോലെ എല്ലാം കീഴ്മേല്‍ മറിക്കാനാണ് മുതിരുന്നതെങ്കില്‍ സഹകരണം അഭ്യര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമില്ല. അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസപരിഷ്കാരം, വൈദ്യുതിരംഗത്തെ പരിഷ്കാരം, കാര്‍ഷികവികസനം തുടങ്ങിയ കാര്യങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ പരിപാടികള്‍ വിശദാംശങ്ങളില്‍ ഭേദഗതി ചെയ്താലും മൊത്തത്തില്‍ സ്വീകരിക്കുമോ എന്നത് പ്രധാന പ്രശ്നമാണ്. - ലേഖനത്തില്‍ പറയുന്നു.

പഴയ പോലെ അന്ധമായ എതിര്‍പ്പ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ലെന്ന് സൂചിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചുകാണുന്നുണ്ട്. അത് എങ്ങിനെ പ്രയോഗത്തില്‍ വരുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും പ്രതികരണമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ എല്‍ഡിഎഫ് നയസമീപനങ്ങളെയാകെ വികൃതമായി അവതരിപ്പിക്കുകയും എതിര്‍ക്കുകയും ചെയ്തശേഷം വിജയം കൈവരിച്ചതോടെ പല്ലവി മാറ്റാന്‍ തുടങ്ങിയിരിക്കുകയാണെന്നും അച്യുതാനന്ദന്‍ കുറ്റപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X