ഫെര്‍ണാണ്ടസ് പ്രധാനമന്ത്രിയെ കാണും
ദില്ലി: ഇടഞ്ഞുനില്ക്കുന്ന സമതാപാര്‍ട്ടി നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് മെയ് 22 ചൊവാഴ്ച പ്രധാനമന്ത്രി വാജ്പേയുമായി കൂടിക്കാഴ്ച നടത്തും. എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഈ യോഗത്തില്‍ പ്രധാനമന്ത്രിയ്ക്ക് ഉറപ്പുനല്കുമെന്നറിയുന്നു.
മണിപ്പൂരിലെ സമതാപാര്‍ട്ടി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തെ ബിജെപി അനുകൂലിച്ചതിനെ തുടര്‍ന്ന് സമതാപാര്‍ട്ട ി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഊഹാപോഹം ശക്തമായിരുന്നു. മെയ് 21 തിങ്കളാഴ്ച ചേര്‍ന്ന സമതാപാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗം ഭാവിതീരുമാനങ്ങളെടുക്കാനുള്ള ചുമതല ഫെര്‍ണാണ്ടസിനെ ഏല്പിച്ചിരുന്നു.
സമതാപാര്‍ട്ടി യോഗം നടക്കുന്നതിനിടയില്‍ പ്രധാനമന്ത്രി രണ്ട് ദൂതന്മാരെ അയച്ചുവെങ്കിലും ഫെര്‍ണാണ്ടസ് അവരെ കാണാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ മണിപ്പൂരില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി മുന്‍കയ്യെടുക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ദൂതന്മാര്‍ സമതാപാര്‍ട്ടിക്ക് ഉറപ്പുനല്കിയിരുന്നതായും അറിയുന്നു.












Click it and Unblock the Notifications