മാങ്ങാച്ചന്തയില്‍ വന്‍ തീപിടുത്തം
വിജയവാഡ: ഏഷ്യയിലെ ഏറ്റവും വലിയ മാങ്ങാച്ചന്തയായ വിജയവാഡയിലെ ചന്തയില്‍ വന്‍ തീപിടുത്തം.
ചന്ത പൂര്‍ണ്ണമായും കത്തിനശിച്ചു. മെയ് 21 തിങ്കളാഴ്ചയുണ്ടായ തീ ഇതുവരെ കെടുത്താനായിട്ടില്ല. മാങ്ങകളുടെ വന്‍ ശേഖരം തന്നെ കത്തിനശിച്ചു. നിരവധി ലോറികളും ട്രാക്ടറുകളും തീപിടുത്തത്തില്‍ കത്തിയമര്‍ന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചന്തയില്‍ ആകെയുള്ള 80 കടകളില്‍ 71 എണ്ണവും പൂര്‍ണ്ണമായും കത്തിനശിച്ചു. ഏതോ പാചക അടുപ്പില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നതായി അിശമനസേനയുടെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ കണക്ക് അറിയാന്‍ കഴിയുകയുള്ളു.












Click it and Unblock the Notifications