മണിപ്പൂരില്‍ പുതിയ സഖ്യം
ഇംഫാല്‍: മണിപ്പൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പുതിയ സഖ്യം നിലവില്‍ വന്നു. പുരോഗമന ജനാധിപത്യ സഖ്യം എന്ന് പേരിട്ടിരിക്കുന്ന മുന്നണിയുടെ നേതാവായി ബിജെപി അംഗം ആര്‍.കെ.ദൊരേന്ദര്‍സിംഗിനെ തിരഞ്ഞെടുത്തു.
ബിജെപി, എംഎസ്സിപി(സി), എന്‍സിപി, ഫെഡറല്‍ പാര്‍ട്ടി ഒഫ് മണിപ്പൂര്‍, ജനതാദള്‍ (ലോകെന്‍) എന്നിവയാണ് മുന്നണിയിലെ സഖ്യകക്ഷികള്‍. ബിജെപിക്ക് 26ഉം എംഎസ്സിപി(സി)ക്ക് പത്തും എന്‍സിപിക്കും ഫെഡറല്‍ പാര്‍ട്ടിക്കും രണ്ട് വീതവും ജനതാദളിന് ഒന്നും അംഗങ്ങളാണ് 60 അംഗ നിയമസഭയിലുള്ളത്.
മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കണമോയെന്നതിനെ കുറിച്ച് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം കിട്ടിയതിനു ശേഷം തീരുമാനമെടുക്കുമെന്ന് ബിജെപി നേതാവ് സാമുവല്‍ ജെണ്ടായി പറഞ്ഞു.












Click it and Unblock the Notifications