കാലടിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം
കാലടി: കാലടിക്കടുത്ത് താന്നിപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ നിശേഷം തകര്‍ന്നുപോയ കാറിലുണ്ടായിരുന്ന ചങ്ങനാശേരിക്കാരായ യാത്രക്കാരാണ് മരിച്ചത്.
സെഞ്ച്വറി ട്രേഡിംഗ് കമ്പനി ഉടമ ടി.ഡി.ജോണ്‍ തെങ്ങുംപള്ളിയില്‍ (56), ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ മുണ്ടക്കയം ചെറ്റക്കാട്ടുവീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ജോര്‍ജ്കുട്ടി (42), പൊടിപ്പാറ അരിയ്ക്കത്തില്‍ കുഞ്ഞുമോന്‍ (42) എന്നിവരാണ് മരിച്ചവര്‍.
മെയ് 22 ചൊവാഴ്ച രാവിലെ ആറരയോടെയാണ് അപകടം നടന്നത്. കാറിന്റെ മുന്‍ഭാഗത്ത് ലോറി കയറിയിരുന്നു. ലോറി ക്രെയിനുപയോഗിച്ച് പൊക്കിയതിനു ശേഷമാണ് തകര്‍ന്ന കാറിനകത്തെ മൃതദേഹങ്ങള്‍ നീക്കിയത്.
പാലക്കാട് നിന്ന് നെല്ല് കയറ്റി വരികയായിരുന്നു ലോറി. കാലടിയില്‍ നിന്ന് അരിയെടുക്കുന്നതിനായി ചങ്ങനാശേരിയില്‍ നിന്ന് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.












Click it and Unblock the Notifications