ആലുവാ കൂട്ടക്കൊല: റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്ന്
കൊച്ചി: ആലുവാ കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ചില രേഖകള്‍ സമര്‍പ്പിക്കാനുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ കോടതി റിപ്പോര്‍ട്ട് തള്ളിയിട്ടില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതേസമയം പ്രതി ആന്റണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിലേക്കായി എറണാകുളം സെഷന്‍സ് മെയ് 23 ബുധനാഴ്ചത്തേക്ക് മാറ്റി. പ്രതി ആന്റണി തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ പൊലീസിനെക്കാള്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്ന് അറിയുന്നു.












Click it and Unblock the Notifications