മന്ത്രിസഭാ വികസനം വെള്ളിയാഴ്ച ?
ദില്ലി: കോണ്‍ഗ്രസിന്റെ എട്ട് മന്ത്രിമാരെ കൂടി ചേര്‍ത്ത് ആന്റണി മന്ത്രിസഭ മെയ് 25 വെള്ളിയാഴ്ച വികസിപ്പിക്കുമെന്ന് കരുതപ്പെടുന്നു.
മെയ് 22 ചൊവാഴ്ച രാവിലെ ആന്റണി കരുണാകരനുമായും മുരളീധരനുമായും പ്രത്യേകം ചര്‍ച്ച നടത്തി. ഐ ഗ്രൂപ്പിന് നാല് മന്ത്രിമാര്‍ വേണമെന്ന് കരുണാകരന്‍ ആന്റണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മന്ത്രിസ്ഥാനവും സ്പീക്കറും എന്ന ഫോര്‍മുലയോടും കരുണാകരന് യോജിപ്പാണുള്ളത്. എന്നാല്‍ എ ഗ്രൂപ്പിന്റെ ആവശ്യങ്ങളെ കുറിച്ച് ആന്റണി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ലെന്നാണ് അറിയുന്നത്.
മുരളീധരന്‍ സോണിയാഗാന്ധിയെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മെയ് 23 ബുധനാഴ്ച ഗുലാം നബി ആസാദുമായി നേതാക്കള്‍ ചര്‍ച്ച നടത്തും. അതിന് ശേഷം ഒത്തുതീര്‍പ്പുണ്ടാകുമെന്നാണ് കരുതുന്നത്. മെയ് 24ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയ ശേഷം 25ന് മന്ത്രിസഭാ വികസനം നടത്താനാണ് നേതാക്കളുടെ പരിപാടി.












Click it and Unblock the Notifications