ആന്റണി യശ്വന്ത് സിന്‍ഹയെ കണ്ടു
ദില്ലി: മുഖ്യമന്ത്രി കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുമായി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്തു.
കേരളത്തിന്റെ തകര്‍ന്നുകിടക്കുന്ന സമ്പദ്വ്യവസ്ഥയുടെ പ്രശ്നങ്ങള്‍ സംസ്ഥാനത്തിന് ഒറ്റയ്ക്ക് പരിഹരിക്കാനാവില്ലെന്ന് താന്‍ ധനകാര്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായി മെയ് 22 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആന്റണി അറിയിച്ചു.
കേന്ദ്രം കഴിയുന്നത്ര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു. യശ്വന്ത് സിന്‍ഹയുമായി അടുത്തമാസം വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും അന്ന് കേരളത്തിന്റെ പ്രശ്നങ്ങള്‍ നിവേദനമായി മന്ത്രിക്ക് നല്‍കുമെന്നും ആന്റണി അറയിച്ചു.












Click it and Unblock the Notifications